മനുഷ്യ മനസ്സിൽ നിന്നും മാറാത്ത വർണ്ണചിത്രങ്ങൾവാട്ടർ കളറാൽവരച്ചുകൊണ്ട് സുനിതഗോപാൽ

മനുഷ്യ മനസ്സിൽ നിന്നും മാറാത്ത വർണ്ണചിത്രങ്ങൾവാട്ടർ കളറാൽവരച്ചുകൊണ്ട് സുനിതഗോപാൽ

സുനിതഗോപാലിൻ്റെ ചിത്രം ഒരു പ്രാവശ്യം കാണുന്നവർ ആ ചിത്രം ആകർഷണതയോടെ ശ്രദ്ധിക്കാതെ ഇരിക്കുകയില്ല.സുനിത വരച്ച ഒരു റോസാപ്പൂവ് കണ്ടാൽ അത് വരച്ച റോസാ പൂവ്വ് ആണെന്നു തോന്നുകയില്ല. ഒരു പേപ്പറിനു മുകളിൽ ഒതു യഥാർത്ഥ റോസാ പൂവ്വ് ഇരിക്കുകയാണെന്നേ തോന്നുകയുള്ളു. പൂവിതളിൻ്റെ വർണ്ണവും സൗന്ദര്യവുമെല്ലാം ഒർജിനൽ പൂ പോലെ തന്നെയിരിക്കും. പൂവിതളിൻ്റെ സൗന്ദര്യവും പൂവിതളിലെ പ്രധാന വർണ്ണത്തിനുള്ളിൽ കിടക്കുന്ന ഓരോ വർണ്ണങ്ങളും കാണികളിൽ എത്തിക്കുന്നു. സുനിത വരച്ച ഇത്രയും ഭംഗിയിൽ റോസാപ്പൂവ് വരയ്ക്കക്കണമെങ്കിൽ വരയും വർണ്ണവുമായി സുനിത അതേ പോലെ ചേർന്നു കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഇനി ഒരു പാത്രത്തിൽ ഇരിക്കുന്ന ആപ്പിളുകളുടെ ചിത്രം കൂടി നമുക്കൊന്നു കാണാം. ആപ്പിൾ വൃക്ഷത്തിൽ നിന്നു പറിച്ചെടുത്ത വെറും ആപ്പിളല്ല. വൃക്ഷ ശിഖരത്തിൻ്റെ തുമ്പ് സഹിതം മുറിച്ചെടുത്ത ആപ്പിളാണ് ഒരു പാത്രത്തിൽ അടുക്കി വെച്ചിരിക്കുന്നത്. ആപ്പിൾ വൃക്ഷത്തിൽ നിന്നും ആപ്പിൾ പറിച്ചെടുത്ത ഒരു പ്രതീതി ആ ആപ്പിൾ കാണുമ്പോൾ ഉണ്ടാകും. വാട്ടർ കളർ കൊണ്ട് ഒത്തിരി ഒത്തിരി ചിത്രങ്ങൾ സുനിത വരച്ചിട്ടുണ്ട്.പല വർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുന്ന ഹൈഡ്രേഞ്ചിയ എന്ന ചെടിയെ ഓർക്കാത്തവർ ആരും കാണുകയില്ല. ഇളം നീല നിറത്തിലുള്ള പുഷ്പങ്ങൾ വിരിയുന്ന ഹൈഡ്രേഞ്ചിയ ഇപ്പോൾ ഓരോ മനസ്സിലും ഓടിയെത്തിയിട്ടുണ്ട് അല്ലേ? ഇളം നീലവർണ്ണത്തിലുള്ള ഹൈഡ്രേഞ്ചിയ പുഷ്പവും ചെടിയുടെ പച്ച ഇലകളും എല്ലാം അതി മനോഹരമായി ഒർജിനൽ ചെടി പൂത്തുനിൽക്കുന്നരീതിയിൽ സുനിതവരച്ചിട്ടുണ്ട്.

വർണ്ണങ്ങൾ കൊണ്ട് ഇത്രയും വിസ്മയങ്ങൾ കാട്ടിയ സുനിതയെ നമുക്കൊന്ന് പരിചയപ്പെടാം.ഗോപാലകൃഷ്ണൻ്റെയും സരസയുടെയും മകളാണ് സുനിത. സുഭാഷ് എന്നൊരു സഹോദരനും സുനിതയ്ക്കുണ്ട്.ഗോപാലകൃഷ്ണൻ ബഹ്റിനിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. കുഞ്ഞും നാളിൽ സുനിത ബഹ്റിനിലായിരുന്നു. വിദ്യാഭ്യാസ പ്രായമായപ്പോൾ സ്വന്തം നാടായ അഞ്ചലിൽ എത്തി.സുനിതയുടെ ബാല്യകാലം അഞ്ചലിൽ ആയിരുന്നു. പ്രൈമറി വിദ്യാഭ്യാസം സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം അഞ്ചൽ ഗവ: ഹൈസ്ക്കൂളിൽ ആയിരുന്നു. 8-ാം ക്ലാസ്സുവരെ അഞ്ചൽ ഹൈസ്കൂളിൽ. ഇതിനുള്ളിൽ അച്ഛൻ ഗോപാലകൃഷ്ണൻ ദുബായിലായി.ദുബായിൽ സ്വന്തമായി കമ്പനി തുടങ്ങി. ഇനിയുള്ള കാര്യങ്ങൾ സുനിതയിൽ നിന്നു തന്നെ കേൾക്കാം .

“ഒൻപതാം ക്ലാസ് മുതൽ ദുബായിലായിരുന്നു പഠിത്തം.കുട്ടിക്കാലം മുതലെ എനിയ്ക്ക് ചിത്രരചനയിൽ താൽപ്പര്യമുണ്ടായിരുന്നു.ഞാൻ ഒരു മുഴുനീള ചിത്രകാരി അല്ലായിരുന്നു. മറ്റുള്ള കുട്ടികൾ അവർക്ക് വേണ്ടി വരയ്ക്കാൻ എൻ്റെ കയ്യിൽ കൊണ്ടു തരുമായിരുന്നു. ക്ലാസിലെ ടീച്ചേഴ്സിനും വരയ്ക്കുന്നതിൽ എന്നോട് വലിയ താൽപ്പര്യമായിരുന്നു.

ദുബായിൽ വന്നതിനുശേഷമുള്ള വിദ്യാഭ്യാസ കാലം വരയ്ക്കുന്നതിൽ കുറേ കൂടി താൽപ്പര്യമായി.നാട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ സമയം കിട്ടുമായിരുന്നു.അതു കാരണം താൽപ്പര്യമുള്ള ചിത്രരചനയിലേക്കു മാത്രം ശ്രദ്ധിക്കാൻ അവസരമെടുക്കാൻ പറ്റിയില്ല. ദുബായിൽ വന്നതിനു ശേഷമുള്ള ജീവിതം അടച്ചിട്ടിടത്തുള്ള ജീവിതമായതിനാൽ ഫ്രീ ടൈം എൻ്റർടൈം എന്നത് വര ഇഷ്ടമായ എൻ്റെ മനസ് വരയിലേക്കു തന്നെ പോയി.ഞാൻ ദുബായിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ പഠിച്ച സ്ക്കൂളിൻ്റെ പേര് ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്കൂളിൽ ഒരു എക്സിബിഷൻ ഉണ്ടായിരുന്നു. ആ എക്സിബിഷനിലേയ്ക്ക് ഞാൻ വരച്ചു. ഞാൻ അത് സബ്മിറ്റ് ചെയ്തു. ആ ചിത്രത്തിലൂടെ ഒരു പാട് പേർ എൻ്റെ വര തിരിച്ചറിഞ്ഞു.ആ ഒരു എക്സിബിഷനിൽ എനിയ്ക്ക്ക്ക്ക്ക് ഫസ്റ്റ് പ്രൈസ് കിട്ടി. അത് എനിക്ക് കുറച്ചു കൂടി അത്മധൈര്യം തന്നു.ഞാൻ വീണ്ടും വരയിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അമ്മഎനിയ്ക്ക് കൂടുതൽ കളറുകളും മറ്റും വാങ്ങി തന്നു. എൻ്റെ വരവളർത്തുവാൻ വേണ്ട ഒത്തിരി സഹായങ്ങൾ അമ്മ ചെയ്തിട്ടുണ്ട്. “
” അച്ഛൻ ഭയങ്കര കാർക്കശക്കാരൻ ആയിരുന്നു.അച്ഛനോട് എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.പക്ഷെ അച്ഛന് എന്നോട് ഒത്തിരി സ്നേഹമായിരുന്നു. അച്ഛൻ്റെ സ്നേഹമായിരുന്നു എൻ്റെ വളർച്ചയ്ക്ക് വളം. അച്ഛൻ ഏഴുവർഷം മുൻപ് ക്യാൻസറായി മരിച്ചു.അതിൻ്റെ വേദന ഇപ്പോഴും മനസ്സിൽ ഉണ്ട്.ഞാൻ എം.ബി.എ.ഗ്രാജുവേറ്റാണ്.ഗ്രാഫിക് ഡിസൈനിൽ ഡിപ്ലോമ എടുത്തു. ഇത്രയുമാണ് എൻ്റെ വിദ്യാഭ്യാസം . അഭിനവ്നിഷാന്ത്, ആദിക്നിഷന്ത് എന്ന രണ്ടാൺ മക്കളും ഉണ്ട്. ചിത്രകാരിയായതും , ചിത്രരചനയിൽ മുന്നോട്ടു പോയതും എനിക്ക് ഒരു പാട് വരയ്ക്കാൻ അവസരം കിട്ടിയതും ചിത്രകല ഇഷ്ടപ്പെടുന്നവരുടെ പ്രോൽസാഹനം തന്നെയാണ്.
“കണ്ടമ്പ്രറി സ്റ്റൈൽ എനിയ്ക്ക് ഇഷ്ടമല്ല. റിയലിസ്റ്റിക്കായി വരയ്ക്കാനാണ് എനിയ്ക്ക് ഇഷ്ടം .ഇംപ്രഷനിസ്റ്റ് സ്റ്റൈലും എനിയ്ക് ഇഷ്ടമാണ്.പലതരത്തിലുള്ള ബ്രഷ് സ്ട്രോക്കുകൾ കൊണ്ട് കാര്യങ്ങളെ അവതരിപ്പിക്കുന്ന രീതിയിലുള്ളവരകൾ എനിയ്ക് ഇഷ്ടമാണ്. എൻ്റെ വർക്കുകൾ മിക്കതും റിയലിസ്റ്റിക് സ്റ്റൈലാണ്. ഒത്തിരി സമയമെടുത്തിട്ടായിരിക്കും ഞാൻ ഒരു വർക്ക് പൂർത്തിയാക്കുനത്. എനിയ്ക് കൂടുതൽ ഇഷ്ടം റിയലിസ്റ്റിക് സ്റ്റൈലാണ്. വരയ്ക്കാൻ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്.ടെക്നിക്കൽ നോളജ് ഇല്ലാത്തതു കൊണ്ട് ഞാൻ എൻ്റെ കണ്ണിനു മുന്നിൽ കാണുന്ന നിറങ്ങളും കണ്ണിനു മുന്നിൽ കാണുന്ന നിഴലും വെളിച്ചവുമൊക്കെയാണ് എൻ്റെ റഫറൻസ്.ആഒരു കൂടുതൽ നിരീക്ഷണമുള്ളതുകൊണ്ടായിരിക്കാം എൻ്റെ വർക്കുകളിൽ കൂടുതലും റിയലിസ്റ്റിക് സ്റ്റൈൽ കൂടുതൽ കൊണ്ടുവരാൻ നോക്കുന്നത്.ഈ അടുത്തയിടയിൽ വരച്ചത് ഒരു തെയ്യത്തിൻ്റെ ചിത്രമായിരുന്നു. വലിയ ക്യാൻവാസിൽ ചിത്രം വരയ്ക്കാത്ത ഞാൻ ആദ്യമായി ക്യാൻവാസിൽ വരയ്ക്കുന്ന ചിത്രവും തെയ്യത്തിൻ്റെ ചിത്രമാണ്. തെയ്യത്തിൻ്റെ ചിത്രം ആദ്യമായി ചെറിയപേപ്പറിൽ വാട്ടർ കളർ കൊണ്ട് വരച്ചു. ചിത്രം കണ്ടവർ എല്ലാം നല്ല അഭിപ്രായം പറഞ്ഞു.അതിനു ശേഷമാണ് തെയ്യം വലിയ കാൻവാസ് ബോർഡിൽ വരച്ചത്. ഒത്തിരി പേരുടെ പ്രോൽസാഹനവും ക്യാൻവാസ് ബോർഡിൽ വരയ്ക്കുന്നതിനുണ്ടായിരുന്നു.മറ്റുള്ളവർ വരച്ച പടം പോലെ ഇരിക്കാതെ ഞാൻ വരയ്ക്കുന്ന പടം എൻ്റെ സ്റ്റൈൽ ആയിരിക്കണമെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ആ നിർബന്ധത്തിലാണ് ഞാൻ വരച്ചതും പൂർത്തീകരിച്ചതും.തെയ്യത്തിൻ്റെ ചിത്രം വളരെ ബുദ്ധിമുട്ടിയാണ് വരച്ചത്.”
തെയ്യത്തിൻ്റെ ചിത്രം കാണുന്നവർ സുനിതയുടെ ചിത്രരചനാ ബോധത്തെക്കുറിച്ച് മനസ്സിലാക്കും. സൂര്യപ്രകശത്തിൽ കാണുന്ന തെയ്യത്തിൻ്റെ രൂപവും ഭാവവും എല്ലം വളരെ കൃത്യമായി സുനിത വരച്ചിട്ടുണ്ട്. തെയ്യത്തിൻ്റെ ശരീരത്തിലും ആഭരണത്തിലും സൂര്യപ്രകാശം തട്ടുമ്പോഴുള്ള പ്രകാശവും ആഭരണത്തിൻ്റെ തിളക്കവും എല്ലാം ചിത്രം കാണുന്നവരുടെ മനസ്സിലും സുനിത എത്തിക്കുന്നു. സുനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രവും തെയ്യത്തിൻ്റെ ചിത്രമാണ്.സുനിത ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിട്ടുണ്ട്. 2017-ൽ ജോലി രാജിവെച്ചു. അതിനു ശേഷം ചിത്രകലയിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ഇനി ചിത്രകലയിൽ കൂടുതൽ വളരാനുള്ള ശ്രമത്തിലാണ്. .ലളിതകലാ അക്കാദമിയ്ക്കുവേണ്ടി ഒരു എക്സിബിഷൻ നടത്തണമെന്ന് സുനിത ആഗ്രഹിക്കുന്നു. അധികം താമസിക്കാതെ അതും നമുക്ക് കാണാൻ സാധിക്കും.
കഴിഞ്ഞ 16 വർഷമായി യു .എ യിലും ഇൻഡ്യയിലും പ്രവർത്തിച്ചു വരുന്ന ചിത്രകാരന്മാരുടെ പ്രമുഖസംഘടനകളിലൊന്നാണ് ദിഗിൽഡ് UAE ലെ എമിറേറ്റുകളിലുള്ള കലാകാരന്മാർ ഗിൽഡിൽ അംഗങ്ങളാണ് 2016 മുതൽ ഇൻഡ്യയിൽ സർക്കാർ രജിസ്ട്രേഷനിലുള സംഘടനയാണിത്. ഗിൽഡിലെ തന്നെ പത്ത് കലാകാരന്മാർക്ക് ഇതിനോടകം ഇതേ കാറ്റഗറിയിൽപ്പെടുത്തി യു.എ.ഇ ഗവണ്മെൻ്റ് ഗോൾഡൻ വിസ നൽകിയിട്ടുണ്ട്. അതൊരു റെക്കോർഡ് കൂടിയാണ്. കലയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളിലും ഗിൽഡ് സജീവ ഇടപെടൽ നടത്താറുണ്ട്.
കലാകാരന്മാർക്കു വേണ്ടി എക്സിബിഷനുകൾ , സിം പോസിയങ്ങൾ, ആർട്ട് ക്യാമ്പുകൾ , കുട്ടികളുടെ കലാവാസന പ്രോൽസാഹിപ്പിക്കുന്നതിനായി കലാമൽസരങ്ങൾ, ക്യാമ്പുകൾ, പഠന ക്ലാസുകൾ, പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികൾ രണ്ടു വർഷത്തിൽ ഒരിക്കൽ വീതം ഈ രംഗത്തെ അതുല്ല്യ പ്രതിഭകളെ കണ്ടെത്തി ആദരിക്കലും ഗിൽഡ് ഗോൾഡൻ പാലറ്റ് അവാർഡിൻ്റെ വിതരണം തുടങ്ങിയ നിരവധി പരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.
സുനിത വീണ്ടും അല്പം കാര്യം കൂടി പറയുന്നു.” ഞാൻ ഇപ്പോൾ ഫ്രീലാൻസ് ആർട്ടിസ്റ്റായി വർക്കു ചെയ്യുന്നു. ഫൈൻ ആർട്ട്സും ഡിജിറ്റലും ഫ്രീലാൻസ് ആയിട്ടാണ് ചെയ്യുന്നത്.സൺ ആർട്ട് കഫെ എന്ന പേരിലാണ് എൻ്റെ വർക്കുകളൊക്കെ പബ്ലിഷ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും കൊമേഴ്സ്യലൈസ് രീതിയിലും ആ പേരിലാണ് ചെയ്യുന്നത്. ചിത്രം കാണണമെന്നുള്ളവർ സൺ ആർട്ട് കഫെയിലൂടെ കാണാം.”
സുനിതയുടെ ഒത്തിരി ഒത്തിരി ചിത്രങ്ങൾ കാണേണ്ടതാണ്.വാഴയിൽ പഴുത്തു നിൽക്കുന്ന വാഴക്കുലയും, മനസ്സിൽ നിന്നും ഭംഗിയാൽ വിട്ടുമാറാത്ത പർവ്വതവും, അക്രിലിക് പെൻസിലാൽ വരച്ച നായയുടെ ചിത്രവും കണ്ണിൽ നിന്നും തിളക്കം മാറാത്ത പരുന്തിൻ്റെ ചിത്രവും ഒന്നും ആർക്കും മറക്കുവാൻ ഒക്കുകയില്ല. ഈ മനോഹര ചിത്രങ്ങൾ സൺ ആർട്ട് കഫേയിലൂടെ ലോകം മുഴുവൻ എത്തട്ടെ ഇത് കാണുന്നവർ ഒത്തിരി ഒത്തിരി ചിത്രങ്ങൾ സുനിതയെകൊണ്ട് വരപ്പിക്കട്ടെ.
സുനിത വരയ്ക്കുന്ന ഓരോ ചിത്രങ്ങളുടെ പ്രത്യേകതകളും വാട്ടർ കളർ കൊണ്ട് നമ്മൾ നേരിട്ടു കാണുന്നതിലും ഭംഗി ചിത്രത്തിൽ വരുത്തുന്ന അപാര കഴിവ് സുനിത നേടിയിട്ടുണ്ട്. ഇലകളോടു കൂടി പറിച്ചിട്ടിരിക്കുന്ന ആപ്പിളും വീടിൻ്റെ ഭിത്തിയോടു ചേർന്നുനിൽക്കുന്ന സസ്യത്തിൻ്റെ സൗന്ദര്യവും കടപ്പുറത്തു കിടക്കുന്ന ബോട്ടുകളുടെ ഭംഗിയുമെല്ലാം സുനിതയുടെ ചിത്രത്തിന്നല്ലാതെ മറ്റൊരു ചിത്രത്തിനും ലഭിക്കില്ല.

Rajasekharan Muthukulam

Related post